ഇന്ത്യൻ അണ്ടർ 17 ടീം റൊമാനിയക്ക് എതിരെ സൗഹൃദ മത്സരം കളിക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പിനായി ഒരുങ്ങുന്ന ഇന്ത്യൻ അണ്ടർ 17 വനിതാ ടീം ഇസ്താംബുളിലേക്ക് യാത്രയാകും. റൊമാനിയൻ അണ്ടർ 17 ടീമിനെതിരെ രണ്ട് സൗഹൃദ മത്സരങ്ങൾ ഇന്ത്യ കളിക്കും. ഫെബ്രുവരി 10നാകും ഇന്ത്യൻ ടീം യാത്രയാവുക. ഫെബ്രുവരി 16നും ഫെബ്രുവരി 19നും ആകും ഇന്ത്യയുടെ മത്സരങ്ങൾ. റൊമാനിയക്ക് എതിരെ കളിക്കുന്നത് ഇന്ത്യൻ ടീമിന് മികച്ച അനുഭവം ആയിരിക്കും എന്ന് പരിശീലകൻ ഡെന്നെർബി പറഞ്ഞു‌.

നേരത്തെ ഇന്ത്യൻ അണ്ടർ 17 ടീം ഹോങ്കോങിലും പര്യടനം നടത്തിയിരുന്നു‌. ഇനി മാസങ്ങൾ മാത്രമെ വനിതാ ലോകകപ്പിന് ഇന്ത്യ ആതിഥ്യം വഹിക്കാനുള്ളൂ.

ടീം;

GOALKEEPERS: Tanu, Anshika, Adrija Sarkhel. 
DEFENDERS: Jyoti Kumari, Kamasani Durga, Nirmala Devi, Shilky Devi, Sudha Tirkey, Astam Oraon, Nisha. 
MIDFIELDERS: Kiran, Martina Thokchom, Aveka Singh, Nitu Linda, Mariyammal Balamurugan, Shri Devi Subba, Sunita Munda, Anju, Amisha Baxla, Priyanka Sujeesh, Priyangka Devi. 
FORWARDS: Sumati Kumari, Daisy Crasto, Manisha Naik, Karen Estrocio. 
HEAD COACH: Thomas Dennerby.