Cricket

മസൂദിനും ബാബറിനും സെഞ്ച്വറി പാകിസ്താന് ലീഡ്

ബംഗ്ലാദേശും പാകിസ്താനും തമ്മിലുള്ള ടെസ്റ്റിന്റെ രണ്ടാം ദിവസം പാകിസ്താൻ ശക്തമായ നിലയിൽ. ഇന്നത്തെ അവസാന സെഷനിലേക്ക് കടക്കുമ്പോൾ പാകിസ്താൻ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 271 റൺസ് എന്ന നിലയിൽ. ഇന്ന് ബാറ്റിംഗിന് ഇറങ്ങിയ പാകിസ്താന് വേണ്ടി രണ്ട് സെഞ്ച്വറികൾ ആണ് പിറന്നത്. ഓപ്പണർ മസൂദും ഒപ്പം ബാബർ അസമും ആണ് സെഞ്ച്വറി നേടിയത്.

ഷാൻ മസൂദ് 160 പന്തിൽ 100 റൺസ് എടുത്താണ് പുറത്തായത്. 11 ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു മസൂദിന്റെ ഇന്നിങ്സ്. 113 റൺസുമായി ബബാർ അസം ബാറ്റിങ് തുടരുകയാണ്. 17 ഫോറുകൾ ഇതുവരെ ബാബർ നേടിയിട്ടുണ്ട്. 21 റൺസുമായി ശഫീഖും ക്രീസിൽ ഉണ്ട്. അബു ജയെദ് ആണ് ബംഗ്ലാദേശിനായി രണ്ട് വിക്കറ്റുകൾ വീഴ്ത്തിയത്. ഇന്നലെ ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശിനെ 233 റൺസിന് എറിഞ്ഞിടാൻ പാകിസ്ഥാന് ആയിരുന്നു. ഇപ്പോൾ പാകിസ്താന് 38 റൺസ് ലീഡുണ്ട്.