സാഫ് അണ്ടർ 15 കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ബംഗ്ലാദേശിനെതിരെ

ഇന്ന് ഇന്ത്യൻ സീനിയർ ടീം മാത്രമല്ല ബംഗ്ലാദേശിനെ നേരിടുന്നത്. പെൺകുട്ടികളുടെ സാഫ് അണ്ടർ 15 ടൂർണമെന്റ് ഫൈനലിലും ഇതേ പോരാട്ടം നടക്കുന്നുണ്ട്. ഭൂട്ടാനിൽ നടക്കുന്ന ഫൈനലിൽ ഇന്ന് വൈകിട്ട് ഇന്ത്യൻ പെൺകുട്ടികൾ ബംഗ്ലാദേശിനെ നേരിടും. റൗണ്ട് റോബിൻ രീതിയിൽ നടന്ന ഗ്രൂപ്പ് ഘട്ട പോരാട്ടത്തിൽ ഒന്നാമത് ഫിനിഷ് ചെയ്താണ് ഇന്ത്യ ഫൈനലിൽ എത്തിയത്.

ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടിയപ്പോൾ മത്സരം 1-1 എന്ന സ്കോറിന് അവസാനിക്കുകയായിരുന്നു. ഗ്രൂപ്പിൽ ആദ്യ രണ്ട് മത്സരങ്ങളിൽ ഭൂട്ടാനെയും നേപ്പാളിനെയും തോൽപ്പിച്ച ഇന്ത്യ ഏഴു പോയന്റുമായാണ് ഫൈനൽ ഉറപ്പിച്ചത്. കഴിഞ്ഞ തവണ ഇന്ത്യ ആയിരുന്നു കിരീടം ഉയർത്തിയത്. അന്ന് ഫൈനലിൽ ബംഗ്ലാദേശിനെ തന്നെ ആയിരുന്നു ഇന്ത്യ നേരിട്ടത്. ഇന്ന് വൈകിട്ട് 5.30ന് നടക്കുന്ന മത്സരം തത്സമയം മൈകൂജോ ആപ്പിൽ കാണാം

Previous articleവനിത ടി20 ലോകകപ്പിനുള്ള സമ്മാന തുക വർദ്ധിപ്പിച്ച് ഐ.സി.സി
Next articleഇർഫാൻ പത്താൻ ഇനി സിനിമയിലും, വിക്രമിന്റെ തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം