വനിത ടി20 ലോകകപ്പിനുള്ള സമ്മാന തുക വർദ്ധിപ്പിച്ച് ഐ.സി.സി

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

അടുത്ത വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന വനിതകളുടെ ടി20 ലോകകപ്പിനുള്ള സമ്മാന തുകയിൽ വമ്പൻ വർദ്ധനവ് വരുത്തി ഐ.സി.സി. 2018ൽ നൽകിയ സമ്മാന തുകയേക്കാൾ 320% വർദ്ധനവാണ് ഇത്തവണ ഐ.സി.സി ഏർപെടുത്തിയിരിക്കുന്നത്. ഇത് പ്രകാരം ടൂർണമെന്റിലെ ജേതാക്കൾക്ക് ഒരു മില്യൺ യു.എസ് ഡോളറും റണ്ണേഴ്‌സ് അപ്പിന് 50,0000 യു.എസ് ഡോളറുമാണ് ലഭിക്കുക. ഇത് 2018ൽ കൊടുത്ത സമ്മാന തുകയുടെ അഞ്ചിരട്ടിയാണ്.

ഫൈനലിൽ എത്തുന്ന ടീമുകൾക്ക് പുറമെ പങ്കെടുക്കുന്ന 10 ടീമുകൾക്ക് ലഭിക്കുന്ന പ്രതിഫലത്തിലും വമ്പൻ വർദ്ധനവ് ഐ.സി.സി ഏർപെടുത്തിയിട്ടുണ്ട്. 2020ലെ ടൂർണമെന്റിന് അനുവദിച്ച തുകയിലും വർദ്ധനവ് ഐ.സി.സി വരുത്തിയിട്ടുണ്ട്. 2 മില്യൺ യു.എസ് ഡോളറിൽ നിന്ന് 3.5 മില്യൺ ഡോളർ ആയി ഇത് ഉയർത്തിയിട്ടുണ്ട്.