ഇർഫാൻ പത്താൻ ഇനി സിനിമയിലും, വിക്രമിന്റെ തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം

മുൻ ഇന്ത്യൻ താരമായ ഇർഫാൻ പഠാൻ ഇനി സിനിമയിലും ഒരു നോക്കും. തമിഴ് ചിത്രത്തിലൂടെയാകും ഇർഫാൻ പഠാൻ സിനിമാഭിനയത്തിൽ അരങ്ങേറുക. തമിഴിലെ വലിയ താാരങ്ങളിൽ ഒന്നായ വിക്രമിന്റെ സിനിമയിലാണ് ഒരു പ്രധാന വേഷത്തിൽ ഇർഫാൻ എത്തുന്നത്. ഇപ്പോൾ ജമ്മു കാശ്മീർ ക്രിക്കറ്റ് ടീമിന്റെ മെന്റർ ആയി പ്രവർത്തിക്കുകയാണ് ഇർഫാൻ.

സിനിമയിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ ആകും ഇർഫാൻ എത്തുക. ആർ അജയ് ജ്ഞാനമുത്തു ആണ് സിനിമയുടെ സംവിധായകൻ. ഡെമോണ്ടെ കോളനി, ഇമൈക്കെ നൊടികൾ എന്നീ ശ്രദ്ധേയമായ ചിത്രങ്ങളുടെ സംവിധായകനാണ് അജയ്.

Previous articleസാഫ് അണ്ടർ 15 കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ബംഗ്ലാദേശിനെതിരെ
Next articleമൈക്കിൾ വോം വീണ്ടും ടോട്ടൻഹാമിൽ