ആദ്യ സീസണിൽ തന്നെ ലീഗ് കിരീടം നേടി മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾക്ക് ആദ്യ സീസണിൽ തന്നെ ലീഗ് കിരീടം. ഇന്ന് തകർപ്പൻ വിജയത്തോടെയാണ് വനിതാ ചാമ്പ്യൻഷിപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കിരീടം ഉറപ്പിച്ചത്‌. ഇന്ന് ക്രിസ്റ്റൽ പാലസിനെതിരെ ഏഴു ഗോളിന്റെ വിജയമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. ഈ ജയത്തോടെ രണ്ടാമതുള്ള ടോട്ടൻഹാം മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഇനി ബാക്കി എല്ലാ മത്സരങ്ങളും വിജയച്ചാലും എത്തില്ല.

ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനായി ലോറന്റ് ജെയിസ് നാലു ഗോളുകൾ നേടി. ജെസ്സി സിഗ്വേർത്, ലിയ ഗാൾട്ടൺ, ലിസി അർനോട് എന്നിവരാണ് മറ്റു സ്കോറേഴ്സ്. കഴിഞ്ഞ മത്സരം ജയിച്ചപ്പോൾ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇംഗ്ലീഷ് ഫുട്ബോളിന്റെ ഒന്നാം ഡിവിഷനിലേക്ക് പ്രൊമോഷൻ ഉറപ്പിച്ചിരുന്നു. ക്ലബ് ചരിത്രത്തിലെ ആദ്യ സീസണിൽ തന്നെ ഈ രണ്ട് നേട്ടങ്ങളും യുണൈറ്റഡ് സ്വന്തമാക്കിയത്. ഇന്നത്തെ ജയത്തോടെ യുണൈറ്റഡിന് 18 മത്സരങ്ങളിൽ 49 പോയന്റായി. ഇനിയും രണ്ട് മത്സരങ്ങളിൽ ലീഗിൽ ശേഷിക്കെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലീഗ് കിരീട നേട്ടം

Advertisement