ഡെലഫോയു മാജിക് വീണ്ടും, ഹഡഴ്സ്ഫീൽഡിന് ഇന്നും തോൽവി തന്നെ ഫലം

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വാട്ട്ഫോഡിന്റെ ഫോം തുടരുന്നു. എവേ മത്സരത്തിൽ ഹഡഴ്സ്ഫീൽഡ് ടൗണിനെ നേരിട്ട അവർ 1-2 നാണ് ജയിച്ചു കയറിയത്. ജയത്തോടെ 49 പൊടിന്റുള്ള ഹാവി ഗാർസിയയുടെ ടീം പോയിന്റ് ടേബിളിൽ 7 ആം സ്ഥാനത്ത് തുടരും. നേരത്തെ തന്നെ ലീഗിൽ നിന്ന് തരം താഴ്ത്തപ്പെട്ട ഹഡഴ്സ്ഫീൽഡ് ലീഗിൽ വെറും 14 പോയിന്റ് മാത്രം നേടി അവസാന സ്ഥാനത്താണ്.

വാട്ട്ഫോഡിന്റെ ഈ സീസണിലെ താരമായ ജെറാർഡ് ഡെലഫോയു നേടിയ ഇരട്ട ഗോളുകളാണ് ഗാർസിയയുടെ ടീമിന്റെ ജയം ഉറപ്പിച്ചത്‌. അഞ്ചാം മിനുട്ടിൽ ആദ്യ ഗോൾ നേടിയ വാട്ട്ഫോഡിന് രണ്ടാം ഗോൾ നേടാൻ പക്ഷെ 80 ആം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനുട്ടിൽ ഗ്രാന്റ് ഹഡഴ്സ്ഫീൽഡിന്റെ ഏക ഗോൾ നേടിയപ്പോൾ സമയം ഏറെ വൈകിയിരുന്നു. ഈ സീസണിൽ ഹഡഴ്സ്ഫീൽഡ് തോൽക്കുന്ന 27 ആം മത്സരമായിരുന്നു ഇന്നത്തേത്.

 

Advertisement