ഫുൾഹാമിന് ആശ്വാസ ജയം, ബൗണ്മൗത്തിനെ വീഴ്ത്തി

പ്രീമിയർ ലീഗിൽ നിന്ന് പുറത്തായ ഫുൾഹാമിന് ഇന്ന് ആശ്വാസ ജയം. ബൗണ്മൗത്തിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് അവർ ജയം ഉറപ്പാക്കിയത്. ജയിച്ചെങ്കിലും അവർ ലീഗിൽ 19 ആം സ്ഥാനത്ത് തന്നെ തുടരും. ബൗണ്മൗത്ത് ലീഗിൽ 12 ആം സ്ഥാനത്താണ്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 53 ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ഗോളാക്കിയാണ് ഫുൾഹാം മത്സരത്തിൽ ലീഡ് നേടിയത്. സ്‌ട്രൈക്കർ മിട്രോവിക്കാണ് ഗോൾ നേടിയത്. അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ബൗണ്മൗത് ഒപ്പത്തിനൊപ്പം നിന്നെങ്കിലും ഫിനിഷിങ്ങിലെ പോരാഴ്മകൾ ഹോവെയുടെ ടീമിന് വിനയാവുകയായിരുന്നു.