ഏഴു ഗോൾ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾ

മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾ അവരുടെ കുതിപ്പ് തുടരുകയാണ്. ക്ലബ് ചരിത്രത്തിലെ ആദ്യ സീസണിൽ മറ്റൊരു അത്ഭുത പ്രകടനം കൂടെ മാഞ്ചസ്റ്റർ വനിതകൾ ഇന്നലെ നടത്തി. വനിതാ ചാമ്പ്യൻഷിപ്പിൽ ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലെസ്റ്റർ സിറ്റിയെ ആണ് തോൽപ്പിച്ചത്. എതിരില്ലാത്ത 7 ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം.

ലീഗിൽ 38 ദിവസങ്ങൾക്ക് ശേഷമായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു മത്സരത്തിന് ഇറങ്ങുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഇന്നലെ എല്ലാടൂൺ നാലു ഗോളുകൾ നേടി. ഡെവ്ലിൻ, ഗ്രീന്വുഡ് എന്നിവർ ഒരോ ഗോളും നേടി. ലീഗിൽ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം സ്ഥാനത്താണ്. എന്നാൽ രണ്ട് മത്സരങ്ങൾ കുറവ് കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ആ രണ്ട് മത്സരങ്ങൾ വിജയിച്ചാൽ ലീഗിൽ ഒന്നാമതെത്തും.