ദക്ഷിണേഷ്യൻ ഗെയിംസ്, ഇന്ത്യൻ വനിതാ ടീം പ്രഖ്യാപിച്ചു. ദലിമ തിരികെയെത്തി

- Advertisement -

ദക്ഷിണേഷ്യൻ ഗെയിംസിൽ പങ്കെടുക്കാനായുള്ള ഇന്ത്യൻ വനിതാ ഫുട്ബോൾ സാധ്യതാ ടീം പ്രഖ്യാപിച്ചു. 30 അംഗ ടീമിനെയാണ് ക്യാമ്പിലേക്ക് മെയ്മോൾ റോക്കി ക്ഷണിച്ചിരിക്കുന്നത്. നേപ്പാളിൽ വെച്ചാണ് ഗെയിംസ് നടക്കുന്നത്. ഗോകുലം കേരള എഫ് സി താരം ആയിരുന്ന ദലിമ ചിബാർ ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.

കാനഡയിൽ പഠനത്തിനു പോയിരിക്കുന്ന ദലിമ കോടിഫ് കപ്പ് മുതൽ ഇന്ത്യൻ ടീമിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. ആശാലതാ ദേവി, ബാല ദേവി തുടങ്ങി പ്രമുഖ താരങ്ങൾ ഒക്കെ ക്യാമ്പിൽ ഉണ്ട്. വിയറ്റ്നാമിൽ പര്യടനം കഴിഞ്ഞ് കഴിഞ്ഞ ആഴ്ച ആയിരുന്നു ഇന്ത്യ മടങ്ങി എത്തിയത്.

ടീം;
GOALKEEPERS: Aditi Chauhan, M. Linthoingambi Devi, E. Panthoi Chanu, Esther H.

DEFENDERS: Ashalata Devi, Sweety Devi, Jabamani Tudu, Ranjana Chanu, W. Linthoingambi Devi, Ritu Rani, Michel Castanha, Dalima Chhibber, Anline Fernandes

MIDFIELDERS: Sangita Basfore, Sanju, Manisha, Ratanbala Devi, Grace Lalrampari, Roja Devi, Sumithra Kamraj, Karthika Angamuthu, Soni Behera

FORWARDS: Anju Tamang, Sandhiya R, Bala Devi, Dangmei Grace, Daya Devi, Renu, Sharda Kumari, Karishma Shirvoikar

Advertisement