മായങ്ക് അഗർവാളിന് ഡബിൾ സെഞ്ചുറി, ഇന്ത്യ ശക്തമായ നിലയിൽ

Photo: Twitter/@BCCI

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ഓപണർ മായങ്ക് അഗർവാളിന് ഡബിൾ സെഞ്ചുറി. താരത്തിന്റെ ഡബിൾ സെഞ്ചുറിയുടെ മികവിൽ ഇന്ത്യൻ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 368 റൺസ് എടുത്തിട്ടുണ്ട്. 196 റൺസിൽ ഇരിക്കെ സിക്സ് അടിച്ചു കൊണ്ടാണ് താരം ഡബിൾ സെഞ്ചുറി തികച്ചത്. താരത്തിന്റെ രണ്ടമത്തെ ഡബിൾ സെഞ്ചുറിയാണ്.

സെഞ്ചുറിയോടെ മായങ്ക് അഗർവാളും രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ ഉള്ളത്. അവസാന വിവരം ലഭിക്കുമ്പോൾ 204 റൺസ് എടുത്ത് മായങ്ക് അഗർവാളും 13 റൺസ് എടുത്ത് രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. ഇന്ത്യക്ക് വേണ്ടി വിരാട് കോഹ്‌ലി റൺസ് ഒന്നും എടുക്കാതെ പുറത്തായെങ്കിലും 86 റൺസ് എടുത്ത രഹാനെയും മായങ്ക് അഗർവാളും ചേർന്ന് ഇന്ത്യൻ സ്കോർ ഉയർത്തുകയായിരുന്നു. ഇരുവരും ചേർന്ന് 190 റൺസാണ് നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്.

Previous articleസച്ചിൻ ടെണ്ടുൽക്കറുടെ ടെസ്റ്റ് അരങ്ങേറ്റത്തിന് മുപ്പത് വയസ്സ്
Next articleദക്ഷിണേഷ്യൻ ഗെയിംസ്, ഇന്ത്യൻ വനിതാ ടീം പ്രഖ്യാപിച്ചു. ദലിമ തിരികെയെത്തി