ഗോകുലം വനിതാ ടീമിന്റെ ജേഴ്സി സ്പോൺസറായി കൈസൻ

- Advertisement -

പുതിയ വനിതാ ലീഗിന് മുന്നോടിയായി ക്ലബിന്റെ ജേഴ്സി സ്പോൺസറെ ഗോകുലം കേരള എഫ് സി പ്രഖ്യാപിച്ചു. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ കൈസൻ ആയിരിക്കും ഗോകുലം വനിതാ ടീമിന് ജേഴ്സി ഒരുക്കുജ. കഴിഞ്ഞ രണ്ട് സീസണിലും ഗോകുലം കേരള എഫ് സിയുടെ പുരുഷ ടീമിനായി ജേഴ്സി ഒരുക്കിയതും കൈസാൻ ആയിരുന്നു. ഈ സീസണിൽ പുരുഷ ടീമിനായി തകർപ്പൻ ജേഴ്സി ആയിരുന്നു കൈസാൻ ഒരുക്കിയിരിക്കുന്നത്. ഇതേ ഡിസൈൻ ജേഴ്സി തന്നെയാകും വനിതാ ടീമും അണിയുക എന്നാണ് കരുതുന്നത്.

മെയ് ആദ്യ വാരം ആരംഭിക്കുന്ന വനിതാ ലീഗിനായി ഗോകുലം കേരള എഫ് സി ഒരുങ്ങുകയാണ്. കോഴിക്കോട് വനിതാ ടീം പരിശീലനം ആരംഭിച്ചു കഴിഞ്ഞു. ഒളിമ്പിക് യോഗ്യതാ മത്സരങ്ങൾ കഴിഞ്ഞതോടെ ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെയുള്ളവർ ഗോകുലം ക്യാമ്പിലേക്ക് എത്തി. ദലിമ ചിബർ, സഞ്ജു, അഞ്ജന, പോളി കോളി, രേഷ്മ, അതുല്യ എന്നീ പ്രമുഖ താരങ്ങളെ ഒക്കെ ഗോകുലം കേരള എഫ് സി സൈൻ ചെയ്ത് ടീമിൽ എത്തിച്ചിട്ടുണ്ട്.

Advertisement