യുവ ഇന്ത്യൻ ഗോൾ കീപ്പർ കേരള ബ്ലാസ്റ്റേഴ്സിൽ

Photo: Kerala Blasters
- Advertisement -

യുവ ഇന്ത്യൻ ഗോൾ കീപ്പർ ലവ്പ്രീത് സിംഗിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഐ ലീഗിലും ഐ.എസ്.എല്ലിലും കളിക്കുന്ന ഗോൾ കീപ്പർമാരിൽ ഏറ്റവും നീളം കൂടിയ ഗോൾ കീപ്പർമാരിൽ ഒരാളാണ് ലവ്പ്രീത് സിങ്. ഐ ലീഗും ഐ.എസ്.എല്ലും കളിക്കുന്ന ഗോൾ കീപ്പർമാരിൽ ബെംഗളൂരു എഫ്.സിയുടെ ഗുർപ്രീത് സിങ് സന്ധു മാത്രമാണ് ലവ്പ്രീതിനേക്കാൾ നീളം കൂടിയ ഗോൾ കീപ്പർ. 195 സെന്റിമീറ്ററാണ് താരത്തിന്റെ നീളം.

ഇന്ത്യൻ ആരോസിന്റെ ഗോൾ കീപ്പറായ ലവ്പ്രീത് സിങ് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഐ ലീഗിൽ അരങ്ങേറ്റം നടത്തിയത്. കഴിഞ്ഞ സീസണിൽ യുവ താരം ധീരജ് സിങ്ങിന് അവസരം നൽകിയ കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ മറ്റൊരു ഇന്ത്യൻ ആരോസ് താരമായ രാഹുൽ കെ.പിയെയും സ്വന്തമാക്കിയിരുന്നു. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് റയൽ കാശ്മീർ ഗോൾ കീപ്പറായിരുന്ന ബിലാൽ ഖാനെയും സ്വന്തമാക്കിയിരുന്നു.

Advertisement