ഇന്ത്യൻ അണ്ടർ 17 വനിതാ ടീമിന് പുതിയ പരിശീലകൻ

- Advertisement -

ലോകകപ്പിനായി ഒരുങ്ങുന്ന ഇന്ത്യൻ അണ്ടർ 17 വനിതാ ടീമിന് പുതിയ പരിശീലകൻ. സ്വീഡിഷ് പരിശീലകനായ തോമസ് ഡെന്നെർബിയെ ആണ് എ ഐ എഫ് എഫ് അണ്ടർ 17 ടീമിന്റെ മുഖ്യ പരിശീലകനായി എത്തിയിരിക്കുന്നത്. നിയമനം ഇന്ന് ഔദ്യോഗികമായി. . 60കാരനായ ഡെന്നെർബി അവസാനമായി നൈജീരിയൻ വനിതാ ടീമിനെ ആണ് പരിശീലിപ്പിച്ചത്.

മുമ്പ് സ്വീഡൻ വനിതാ സീനിയർ ടീമിനെയും ഡെന്നെർബി പരിശീലിപ്പിച്ചിട്ടുണ്ട്. 2005 മുതൽ 2012 വരീ ദീർഘകാലം സ്വീഡന്റെ പരിശീലകനായിരുന്നു ഡെന്നെർബി. സ്വീഡനെ വനിതാ ഫുട്ബോളിലെ വലിയ ശക്തിയാക്കി വളർത്തുന്നതിൽ ഡെന്നെർബി വലിയ പങ്കുവഹിച്ചിരുന്നു. സ്വീഡിഷ് ക്ലബായ ഹമാർബിയെയും അദ്ദേഹം മുമ്പ് പരിശീലിപ്പിച്ചിട്ടുണ്ട്. അടുത്ത വർഷം ഇന്ത്യയിൽ വെച്ചാണ് അണ്ടർ 17 ലോകകപ്പ് നടക്കുന്നത്.

Advertisement