വിജയ പരമ്പര തുടർന്ന് ചെൽസി, പാലസിനെതിരെ മികച്ച ജയം

Photo: Twitter/@ChelseaFC
- Advertisement -

ചെൽസിയുടെ വിജയ കുതിപ്പിന് തടയിടാൻ ക്രിസ്റ്റൽ പാലസിനും സാധിച്ചില്ല. എതിരില്ലാത്ത 2 ഗോളുകൾക്കാണ് ലംപാർഡിന്റെ നീല പട ജയം സ്വന്തമാക്കിയത്. ടാമി അബ്രഹാം, ക്രിസ്റ്റിയൻ പുലിസിക് എന്നിവരുടെ ഗോളാണ് അവർക്ക് 3 പോയിന്റ് സമ്മാനിച്ചത്. ജയത്തോടെ ചെൽസിക്ക്  26 പോയിന്റുണ്ട്.

ഗോൾ രഹിതമായ ആദ്യ പകുതിയിൽ ചെൽസി ഏതാനും ഷോട്ടുകൾ ലായിച്ചെങ്കിലും അതൊന്നും പാലസ് പ്രതിരോധത്തെ മറികടക്കാൻ പോന്നതായിരുന്നില്ല. രണ്ടാം പകുതിയിൽ 52 ആം മിനുട്ടിലാണ് ചെൽസിയുടെ ലീഡ് പിറന്നത്. വില്ലിയൻ ഒരുക്കിയ മനോഹരമായ അവസരം മുതലാക്കി മിന്നും ഫോമിലുള്ള സ്‌ട്രൈക്കർ ടാമി അബ്രഹാമാണ് ഗോൾ നേടിയത്. ഈ സീസണിൽ താരം നേടുന്ന പത്താമത്തെ ലീഗ് ഗോളായിരുന്നു അത്.

ലീഡ് വഴങ്ങിയെങ്കിലും പാലസിന്റെ ആക്രമണത്തിന് കാര്യമായ പുരോഗതി ഇല്ലാഞ്ഞത് ചെൽസിക്ക് കാര്യങ്ങൾ എളുപ്പമാക്കി. 79 ആം മിനുട്ടിൽ പുലിസിക്കിന്റെ ഹെഡർ ഗോളിലൂടെ ചെൽസി ലീഡ് രണ്ടാക്കിയതോടെ ലംപാർഡ് ലീഗിലെ തുടർച്ചയായ ആറാം ജയം സ്വന്തമാക്കി.

Advertisement