ബാലാ ദേവിക്ക് സ്കോട്ടിഷ് ക്ലബായ റേഞ്ചേഴ്സിലേക്ക് ക്ഷണം

- Advertisement -

ഇന്ത്യൻ വനിതാ ഫുട്ബോൾ താരം ബാലാ ദേവി സ്കോട്ലാൻഡിലേക്ക് പോകുന്നു. സ്കോട്ലാൻഡികെ വലിയ ക്ലബായ റേഞ്ചേഴ്സ് ബാലാ ദേവിയെ ട്രയൽസിൽ ക്ഷണിച്ചിരിക്കുകയാണ്. 29കാരിയായ ബാലാ ദേവി നാളെ ഗ്ലാസ്കോയിൽ എത്തും. ഒരാഴ്ച ആകും ട്രയൽസ്. ട്രയൽസിൽ ടീമിന് ഇഷ്ടപ്പെടുകയാണെങ്കിൽ ബാലാ ദേവി അവിടെ കരാർ ഒപ്പുവെക്കും.

യുവേഫ ടൂർണമെന്റുകളിൽ അടക്കം കളിക്കുന്ന ക്ലബാണ് റേഞ്ചേഴ്സ്. ഇന്ത്യൻ വനിതാ ടീമിനായുള്ള പ്രകടനവും ഒപ്പം വനിതാ ഫുട്ബോൾ ലീഗിലെയും ബാലാ ദേവിയുടെ പ്രകടനവും വിലയിരുത്തിയാണ് ട്രയൽസിന് ക്ഷണം ലഭിച്ചത്. മണിപ്പൂർ പോലീസിനു വേണ്ടി വനിതാ ലീഗിൽ 26 ഗോളുകൾ ബാലാ ദേവി നേടിയിരുന്നു.

Advertisement