തെറ്റു തിരുത്താൻ വേണ്ടി റൊണാൾഡോ യുവന്റസ് ടീമിന് അത്താഴ വിരുന്ന് ഒരുക്കും

- Advertisement -

കഴിഞ്ഞ മത്സരത്തിൽ സബ് ചെയ്തതിൽ രോഷം കൊണ്ട് സ്റ്റേഡിയം വിട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ആ തെറ്റു തിരുത്താൻ വേണ്ടി ക്ലബിലെ മുഴുവൻ താരങ്ങൾക്കും കോച്ചിങ് സ്റ്റാഫുകൾക്കും അത്താഴ വിരുന്ന് ഒരുക്കും. റൊണാൾഡോയുടെ ക്ഷമാപണം പോലെ ആകും ഈ അത്താഴ വിരുന്നിനെ കണക്കാക്കുന്നത്. നേരത്തെ റൊണാൾഡോക്ക് എതിരെ നടപടി എടുക്കേണ്ട എന്ന് ക്ലബ് തീരുമാനിച്ചിരുന്നു.

മിലാനെതിരെ സബ്ബ് ചെയ്തപ്പോൾ ആയിരുന്നു റൊണാൾഡോ കടുത്ത രീതിയിൽ പ്രതികരിച്ചത്.സബ് ചെയ്തതിൽ പ്രതിഷേധിച്ച് നേരെ സ്റ്റേഡിയം വിടുകയായിരുന്നു താരം. റൊണാൾഡോയ്ക്ക് പകരം എത്തിയ ഡിബാല ഗോളടിച്ച് മത്സരം വിജയിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ റൊണാൾഡോയുടെ പരിക്ക് കാരണം റൊണാൾഡോയ്ക്ക് ബുദ്ധിമുട്ട് ഉണ്ടെന്നും അതാണ് സബ് ചെയ്യാൻ കാരണമെന്നും റൊണാൾഡോ ദേഷ്യപ്പെട്ടത് സ്വാഭാവികം മാത്രമാണെന്നുമായിരുന്നു പരിശീലകൻ സാരിയുടെ വാക്കുകൾ. പരിക്ക് അലട്ടുന്നുണ്ട് എന്ന് റൊണാൾഡോയും സമ്മതിച്ചു.

Advertisement