അതുല്യ കെ വി ഇനി ലോർഡ്സ് എഫ് എയിൽ

Newsroom

Picsart 22 08 09 01 14 18 008

ലോർഡ്സ് എഫ് എ കേരള വനിതാ ലീഗിനായുള്ള ഒരുക്കം തുടരുകയാണ്. വനിതാ ഫുട്ബോളിലെ കേരളത്തിലെ മികച്ച താരങ്ങളിൽ ഒരാളായ അതുല്യ കെ വിയെ ആണ് ലോർഡ്സ് എഫ് എ പുതുതായി സ്വന്തമാക്കിയത്. മുമ്പ് ഗോകുലം കേരളയുടെ ജേഴ്സിയിൽ കളിച്ചിട്ടുള്ള താരമാണ് അതുല്യ. ഗോകുലം കേരളക്ക് ഒപ്പം 2019-20 സീസണിൽ ഇന്ത്യൻ വനിതാ ലീഗ് കിരീടം അതുല്യ നേടിയിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ അതുല്യ ഡോൺ ബോസ്കോയ്ക്ക് ഒപ്പം ആയിരുന്നു. ഡോൺ ബോസ്കോ കഴിഞ്ഞ സീസണിൽ കേരള വനിതാ ലീഗ് റണ്ണേഴ്സ് ആയപ്പോൾ ക്ലബിന്റെ പ്രധാന താരമായിരുന്നു അതുല്യ. 2017-18 സീസണിൽ കേരള ഫുട്ബോൾ അസോസിയേഷന്റെ മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം നേടിയ താരം കൂടിയാണ് അതുല്യ. മുമ്പ് കേരളത്തെ ദേശീയ തലത്തിലും അതുല്യ പ്രതിനിധീകരിച്ചിട്ടുണ്ട്.

Story Highlight: Athulya KV Joined Lords FA Kochi. Kerala Women’s League