
- Advertisement -
ആഴ്സണൽ വനിതകൾ സ്വപ്ന യാത്ര തുടരുന്നു. വനിതാ ലീഗിലെ തുടർച്ചയായ എട്ടാം ജയം ഇന്നലെ സ്വന്തമാക്കിയ ആഴ്സണൽ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച തുടക്കം കുറിച്ചു. ഇന്നലെ എവർട്ടണെ ആണ് ആഴ്സണൽ പരാജയപ്പെടുത്തിയത് . എതിരില്ലാത്ത ഗോളുകൾക്കായിരുന്നു ആഴ്സണലിന്റെ ജയം. ആഴ്സണലിനായി വിവിയാനെ ഇരട്ട ഗോളുകൾ നേടി. വിവിയാനെ ഇതുവരെ എട്ടു മത്സരത്തിൽ നിന്ന് 13 ഗോളുകളും ആറ് അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.
ക്യാപ്റ്റൻ നോബ്സും ഡോങ്കുമാണ് ആഴ്സ്ണലിന്റെ മറ്റു സ്കോറേഴ്സ്. ലീഗിലെ ഇതോടെ എട്ടു മത്സരങ്ങളിൽ നിന്ന് 24 പോയന്റായി ആഴ്സണലിന്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയേക്കാൾ ആറു പോയന്റിന്റെ ലീഡ് ഉണ്ട് ആഴ്സണലിന്.
Advertisement