അത്ലറ്റിക്കോ മാഡ്രിഡ് വിജയ പരമ്പരയ്ക്ക് അവസാനം കുറിച്ച് ബാഴ്സലോണ വനിതകൾ

- Advertisement -

വനിതാ ലാലിഗയിൽ ബാഴ്സലോണ വനിതകൾക്ക് ഗംഭീര വിജയം. ഇന്നലെ ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡിനെ ആണ് ബാഴ്സ തോൽപ്പിച്ചത്. ഇഞ്ച്വറി ടൈമിലെ ഗോളിലായിരുന്നു ബാഴ്സയുടെ ജയം. തുടക്കത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ബാഴ്സ വനിതകൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്.

56ആം മിനുറ്റിൽ കെന്റിലൂടെ അത്ലറ്റിക്കോ മാഡ്രിഡ് മുന്നിൽ എത്തിയതായിരുന്നു. എന്നാൽ ഉടൻ തിരിച്ചടിച്ച ബാഴ്സലോണ ഐതാനയുടെ ഗോളിൽ സമനില പിടിച്ചു. പിന്നീട് 91ആം മിനുട്ടിൽ ടോണി ഡുഗ്ഗാനാണ് ബാഴ്സയുടെ വിജയ ഗോൾ നേടിയത്. നീണ്ട കാലത്തിന് ശേഷമാണ് ബാഴ്സലോണ അത്ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിക്കുന്നത്. അത്ലറ്റിക്കോ മാഡ്രിഡ് ഇതിനു മുമ്പ് സീസണിലെ എല്ലാ മത്സരവും വിജയിച്ചിരുന്നു. ഇന്ന് ജയിച്ചു എങ്കിലും ബാഴ്സലോണ ഇപ്പോഴും അത്ലറ്റിക്കോയ്ക്ക് ഒരു പോയന്റ് പിറകിലാണ്.

Advertisement