വെസ്റ്റ് ഹാമിൽ ഡേവിഡ് മോയിസ് അടക്കം മൂന്ന് പേർക്ക് കൊറോണ

- Advertisement -

പ്രീമിയർ ലീഗ് ക്ലബായ വെസ്റ്റ് ഹാമിൽ മൂന്ന് പേർക്ക് കൊറോണ സ്ഥിരീകരിച്ചു. വെസ്റ്റ് ഹാം മാനേജറായ ഡേവിഡ് മോയിസ്, താരങ്ങളായ‌ ഇസ ഡിയോപ്, ജോഷ് കുള്ളൻ എന്നിവർക്കാണ് കൊറോണ പോസിറ്റീവ് ആയിരിക്കുന്നത്. ഇന്ന് ലീഗ് കപ്പിൽ ഹൾ സിറ്റിയെ നേരിടുന്നതിന് തൊട്ടു മുമ്പാണ് ഇവരുടെ കൊറോണ ഫലം പോസിറ്റീവ് ആണെന്ന് മനസ്സിലായത്. മൂവരും ഉടൻ തന്നെ സ്റ്റേഡിയം വിട്ടു വീട്ടിൽ ഐസൊലേഷനിലേക്ക് പോയി.

ആർക്കും രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. മോയിസിനും രണ്ട് താരങ്ങൾക്കും രണ്ടാഴ്ചയോളം ഇനി കളത്തിൽ ഇറങ്ങാൻ കഴിയില്ല. മോയിസിന്റെ അഭാവത്തിൽ സഹ പരിശീലകൻ അലൻ ഇർവിനാകും താൽക്കാലികമായി വെസ്റ്റ് ഹാമിന്റെ പരിശീലിപ്പിക്കുക.

Advertisement