വെസ്റ്റ് ഹാം യുണൈറ്റഡ് കോൺഫറൻസ് ലീഗ് കിരീടം സ്വന്തമാക്കി. 43 വർഷങ്ങൾക്ക് ശേഷമാണ് വെസ്റ്റ് ഹാം ഒരു കിരീടം സ്വന്തമാക്കുന്നത്. പ്രാഹയിൽ നടന്ന മത്സരത്തിൽ ഫിയോറന്റീനയെ 2-1 ന് പരാജയപ്പെടുത്തിയാണ് വെസ്റ്റ് ഹാം കിരീടം ഉയർത്തിയത്. 90ആം മിനുട്ടിൽ ആയിരുന്നു വെസ്റ്റ് ഹാം വിജയ ഗോൾ നേടിയത്.
ഗോളില്ലാത്ത ആദ്യ പകുതിക്ക് ശേഷം 62ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ബെനറാമയാണ് വെസ്റ്റ് ഹാമിന് ലീഡ് നൽകിയത്. ഒരു ഹാൻഡ് ബോളിനായിരുന്നു പെനാൾട്ടി ലഭിച്ചിരുന്നത്. എന്നാൽ 4 മിനുട്ടുകൾക്ക് അകം ഫിയൊറെന്റിന സമനില നേടി. ബിണവെഞ്ചുറയിലൂടെ ആയിരുന്നു സമനില ഗോൾ വന്നത്.
90-ാം മിനിറ്റിൽ ഓഫ്സൈഡ് ട്രാപ്പ് വെട്ടിച്ച ജെറാഡ് ബോവന്റെ ഒരു കുതിപ്പ് ഫിയൊറെന്റിന പ്രതിരോധത്തെ കീഴ്പ്പെടുത്തി. ബോവൻ മനോഹര ഫിനിഷിലൂടെ വെസ്റ്റ് ഹാമിന് വിജയ ഗോളും കിരീടവും സമ്മാനിക്കുകയും ചെയ്തു.