ഗ്രീൻവുഡിന്റെ കാര്യത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത ആഴ്ച തീരുമാനമെടുക്കും

Newsroom

Picsart 23 06 07 20 39 29 649
Download the Fanport app now!
Appstore Badge
Google Play Badge 1

യുവതാരം മേസൺ ഗ്രീൻവുഡിനെ തിരികെ ടീമിലേക്ക് എടുക്കുന്നത് സംബന്ധിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത ആഴ്ച തീരുമാനം എടുക്കും. ഗ്രീൻവുഡിന്റെ വിഷയത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നടാനടാത്തിവന്നിരുന്ന ആഭ്യന്തരമായ അന്വേഷണം പൂർത്തിയായി. താരം ക്ലബിൽ തുടരണോ വേണ്ടയോ എന്നത് പെട്ടെന്ന് തന്നെ തീരുമാനിച്ച് ക്ലബ് ഔദ്യോഗികമായി ആരാധകരെ അറിയിക്കും എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് 23 05 08 20 44 36 829

ഗ്രീൻവുഡ് ഇനി ക്ലബിനായി കളിക്കുനോ എന്ന തീരുമാനം ഈ സീസൺ അവസാനത്തിനു ശേഷം മാത്രമേ തീരുമാനിക്കൂ എന്ന് ക്ലബ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഗ്രീൻവുഡിന്റെ മുൻ കാമുകി അവരെ ഗ്രീൻവുഡ് ശാരീരികമായി പീഡിപ്പിക്കുന്ന വീഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്തതിനെ തുടർന്ന് താരത്തെ ക്ലബ്ബ് 2022 ജനുവരിയിൽ സസ്‌പെൻഡ് ചെയ്തിരുന്നു. ഗ്രീൻവുഡിനെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. എന്നിരുന്നാലും, ഈ വർഷം ആദ്യം മാഞ്ചസ്റ്റർ പോലീസ് ഗ്രീന്വുഡിനെ എല്ലാ കുറ്റങ്ങളിൽ നിന്നും ഒഴിവാക്കി.

ഗ്രീൻവുഡിനെ ടീമിലേക്ക് തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് രണ്ട് അഭിപ്രായങ്ങൾ ആണ് ആരാധകർക്ക് ഇടയിൽ ഇപ്പോഴും ഉള്ളത്. ഗ്രീൻവുഡ് മികച്ച താരമാണ് എന്നും എന്നാൽ ഗ്രീൻവുഡിനെ ടീമിലേക്ക് തിരികെ എടുക്കണോ എന്നത് ക്ലബ് ആണ് തീരുമാനിക്കേണ്ടത് താൻ അല്ല എന്ന് യുണൈറ്റഡ് പരിശീലകൻ ടെൻഹാഗ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.