ഷൂട്ടൗട്ടില്‍ കേരളത്തിനു തോല്‍വി, പശ്ചിമ ബംഗാള്‍ ജേതാക്കള്‍

ഇന്ന് 02.11.2018ന് ഒളിമ്പ്യന്‍ റഹിമാന്‍ സ്റ്റേഡിയ(കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ട്)ത്തില്‍ നടന്ന 32 ാമത് അഖിലേന്ത്യാ പോസ്‌ററല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ പശ്ചിമബംഗാളും കേരളവും ഓരോ ഗോളുകള്‍ വീതം നേടി സമനില പാലിച്ചു. തുടര്‍ന്നു നടന്ന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് പശ്ചിമബംഗാള്‍ ജേതാക്കളായി.

സമാപനചടങ്ങില്‍ തമിഴ്‌നാട് ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ശ്രീ. എം. സമ്പത്ത് അധ്യക്ഷത വഹിച്ചു. പ്രശസ്ത ഫുട്‌ബോള്‍ താരം ശ്രീ.യു.ഷറഫ് അലി സമ്മാനദാനം നിര്‍വ്വഹിച്ചു. മധ്യമേഖല പോസ്റ്റ ്മാസ്റ്റര്‍ ജനറല്‍ ശ്രീമതി. സുമതി രവിചന്ദ്രന്‍ സ്വാഗതം ആശംസിച്ചു. ശ്രീ. സയീദ് റഷീദ് (ഡി.പി.എസ് ,എച്ച്.ക്യു റീജിയന്‍) ആശംസകള്‍ നേര്‍ന്നു.

ഉത്തരമേഖല പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ശ്രീ. ജിതേന്ദ്ര ഗുപ്ത, ഉത്തരമേഖല ഡി.പി.എസ് ശ്രീ. മനോജ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ശ്രീ. കെ. ഗോപാലന്‍( അസിസ്റ്റന്റ് ഡയറക്ടര്‍,വെല്‍ഫയര്‍ ആന്റ് സ്‌പോര്‍ട്‌സ്)നന്ദി പ്രകാശിപ്പിച്ചു.

രാവിലെ നടന്ന ലൂസേഴ്‌സ് ഫൈനലില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് കര്‍ണ്ണാടകയെ തമിഴ്‌നാട് പരാജയപ്പെടുത്തി.