Local Sports News in Malayalam

വയനാടിനെ തോൽപ്പിച്ച് എറണാകുളം മുന്നോട്ട്

സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വയനാട് പുറത്ത്. ഇന്ന് എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ ആതിഥേയരായ എറണാകുളം ആണ് വയനാടിനെ പരാജയപ്പെടുത്തിയത്‌. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു എറണാകുളത്തിന്റെ വിജയം. ഇരട്ട ഗോളുകളുമായി ആൽഫിൻ വാൾട്ടർ ആണ് എറണാകുളത്തിന്റെ വിജയ ശില്പി ആയത്. 15, 50 മിനുട്ടുകളിൽ ആയിരുന്നു ആൽഫിന്റെ ഗോളുകൾ. 33ആം മിനുട്ടിൽ ജോസഫ്‌ സണ്ണിയും എറണാകുളത്തിനായി ഗോൾ നേടി.

വയനാടിനായി മുഹമ്മദ് ഷഫ്നാദും അജാദ് സഹീനും ആണ് ഗോളുകൾ നേടിയത്. ഇനി അടുത്ത മത്സരത്തിൽ കോഴിക്കോടിനെ ആകും എറണാകുളം നേരിടുക.

You might also like