ഒഡീഷ എഫ് സി വിട്ട ഗൊംബാവു ഇനി ഡേവിഡ് വിയയുടെ ക്ലബിന്റെ പരിശീലകൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സ്പാനിഷ് പരിശീലകനായ ജോസഫ് ഗൊംബാവു ഇനി അമേരിക്കയിൽ. ഈ കഴിഞ്ഞ സീസണിൽ ഒഡീഷ എഫ് സിയുടെ പരിശീലകനായിരുന്ന ഗൊംബാവുവിനെ പരിശീലകനാക്കി സ്വന്തമാക്കിയിരിക്കുന്നത് ചെറിയ ക്ലബല്ല. സ്പാനിഷ് ഇതിഹാസം ഡേവിഡ് വിയയുടെ ഉടമസ്ഥതയിലുള്ള അമേരിക്കൻ ക്ലവായ ക്യൂൻസ്ബോറോ ആണ് ഗൊംബാവുവിനെ പരിശീലകനായി നിയമിച്ചിരിക്കുന്നത്‌.

അമേരിക്കയിലെ പുതിയ ക്ലബായ ക്വീൻസ്ബൊറോയുടെ സ്പോർടിങ് ഡയറക്ടറും ഹെഡ് കോച്ചുമായാണ് ഗൊംബാവുവിന്റെ നിയമനം. ഡേവിഡ് വിയ തന്നെയാണ് അദ്ദേഹത്തിന്റെ നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.അടുത്ത സീസണിൽ അമേരിക്കയിലെ രണ്ടാം ഡിവിഷനിൽ അരങ്ങേറാൻ നിൽക്കുന്ന ടീമാണ് ക്വീൻസ്ബൊറൊ. ഡേവിഡ് വിയ്യ റിട്ടയർമെന്റെ പിൻവലിച്ച് ക്ലബിനായി കളിക്കാൻ സാധ്യതയുണ്ട്.

അവസാന രണ്ടു സീസണുകളിലായി ഒഡീഷയിലും ഡെൽഹി ഡൈനാമോസിലുമായി ഉണ്ടായിരുന്ന പരിശീലകനാണ് ഗൊംബാവു. ഈ സീസണിൽ ആറാമതായാണ് ഒഡീഷ എഫ് സി ഫിനിഷ് ചെയ്തത്. ഓസ്ട്രേലിയൻ ക്ലബായ വെസ്റ്റേൺ സിഡ്നി വാരിയേഴ്സിന്റെ പരിശീലക സ്ഥാനം വിട്ടായിരുന്നു ജോസഫ് ഗൊമ്പവു രണ്ട് വർഷം മുമ്പ് ഇന്ത്യയിൽ എത്തിയത്. മുമ്പ് ആറു വർഷത്തോളം ബാഴ്സലോണയുടെ അക്കാദമി കോച്ച് ആയിരുന്നു ഇദ്ദേഹം.

ജോസഫ് ഗൊമ്പാവു 2016-17ൽ ഓസ്ട്രേലിയൻ ദേശീയ ടീമിന്റെ സഹ പരിശീലകൻ കൂടിയായിരുന്നു. മുമ്പ് ഓസ്ട്രേലിയൻ അണ്ടർ 23 ടീമിന്റെ പരിശീലകനും ആയിട്ടുണ്ട്. കിച്ചി, അഡ്ലഒഡ് യുണൈറ്റഡ്, എസ്പാനിയോൾ യൂത്ത് ടീം എന്നിവയിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.