വിജയം തുടരണം, ഇന്ന് ഇന്ത്യ അഫ്ഗാനിസ്താന് എതിരെ

ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്താനെ നേരിടും. ഇന്ന് രാത്രി 8.30ന് കൊൽക്കത്തയിൽ വെച്ചാണ് മത്സരം നടക്കുന്നത്. ആദ്യ മത്സരത്തിൽ കംബോഡിയയെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിൽ ആകും ഇന്ത്യ. കംബോഡിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു ഇന്ത്യ പരാജയപ്പെടുത്തിയത്. രണ്ട് ഗോളുകളും ക്യാപ്റ്റൻ ഛേത്രി ആയിരുന്നു നേടിയത്.

ഗോളിനായി ഛേത്രിയെ തന്നെ ആശ്രയിക്കേണ്ടി വരുന്നത് ഇന്ത്യക്ക് വലിയ ആശങ്ക ആയി മാറുന്നുണ്ട്. ഇന്ന് അഫ്ഗാനെ തോൽപ്പിച്ചാൽ ഇന്ത്യ ഏഷ്യൻ കപ്പ് യോഗ്യതക്ക് അടുത്തെത്തും. അഫ്ഗാനിസ്ഥാൻ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഹോങ്കോങിനോട് പരാജയപ്പെട്ടിരുന്നു. മത്സരം തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട് സ്റ്റാറിലും കാണാം.