ഡെന്മാർക്കിന്റെ വിജയകുതിപ്പ് അവസാനിപ്പിച്ചു ക്രൊയേഷ്യ

Screenshot 20220611 060103

യുഫേഫ നേഷൻസ് ലീഗിൽ ഡെന്മാർക്കിനു ആദ്യ പരാജയം സമ്മാനിച്ചു ക്രൊയേഷ്യ. എ 1 ഗ്രൂപ്പിൽ ഒന്നാമതുള്ള ഡെന്മാർക്കിനെ എതിരില്ലാത്ത ഒരു ഗോളിന് ആണ് ക്രൊയേഷ്യ വീഴ്ത്തിയത്. തുടർച്ചയായ 5 വിജയങ്ങൾക്ക് ശേഷം ആണ് ഡെന്മാർക്ക് പരാജയം വഴങ്ങുന്നത്. പന്ത് കൈവശം വക്കുന്നതിൽ ക്രൊയേഷ്യക്ക് നേരിയ മുൻതൂക്കം ഉണ്ടായിരുന്നു എങ്കിലും കൂടുതൽ ഷോട്ടുകൾ ഉതിർത്തത് ഡെന്മാർക്ക് ആയിരുന്നു.

രണ്ടാം പകുതിയിൽ ആയിരുന്നു ക്രൊയേഷ്യയുടെ വിജയ ഗോൾ പിറന്നത്. 69 മത്തെ മിനിറ്റിൽ ലഭിച്ച അവസരം ഗോൾ ആക്കി മാറ്റിയ മരിയോ പസാലിച് ആണ് ക്രൊയേഷ്യക്ക് വിജയ ഗോൾ സമ്മാനിച്ചത്. ജയത്തോടെ ഗ്രൂപ്പിൽ ആദ്യ ജയം കുറിച്ച ക്രൊയേഷ്യ നിലവിൽ മൂന്നാം സ്ഥാനത്ത് ആണ്. അതേസമയം ഓസ്ട്രിയക്ക് ഒപ്പം ഗ്രൂപ്പിൽ ഒന്നാമത് ആണ് ഡെന്മാർക്ക്.

Previous articleഗോൾകീപ്പർ ബെഗോവിച് എവർട്ടണിൽ തുടരും
Next articleവിജയം തുടരണം, ഇന്ന് ഇന്ത്യ അഫ്ഗാനിസ്താന് എതിരെ