വെനിസ്വേലയെയും വീഴ്ത്തി കാനറികൾ മുന്നോട്ട്

20211008 091246

ലോകകപ്പ് യോഗ്യത റൗണ്ടിൽ ബ്രസീലിന്റെ വിജയ കുതിപ്പ് തുടരുന്നു. ഇന്ന് പുലർച്ചെ വെനിസ്വേലയെ നേരിട്ട ബ്രസീൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ബ്രസീൽ അവസാന 20 മിനുട്ടുകളിലാണ് തിരിച്ചടിച്ച് തൃപ്തി നൽകുന്ന വിജയം നേടിയത്. 11ആം മിനുട്ടിൽ റമിറസ് ആയിരുന്നു വെനിസ്വേലക്ക് ലീഡ് നൽകിയത്. ഇതിന് മറുപടി നൽകാൻ ബ്രസീൽ കഷ്ടപ്പെട്ടു. നെയ്മറിന്റെ അഭാവത്തിൽ മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ ബ്രസീലിന് എളുപ്പത്തിൽ ആയില്ല.

രണ്ടാം പകുതിയിൽ 71ആം മിനുട്ടിൽ മാർകിനോസിന്റെ ഗോൾ ബ്രസീലിനെ കളിയിൽ തിരികെയെത്തിച്ചു. 85ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്ന് ഗബ്രിയേൽ ബർബോസ ബ്രസീലിനെ മുന്നിൽ എത്തിച്ചു. കളിയുടെ അവസാന നിമിഷം ആന്റണിയും ബ്രസീലിനായി ഗോൾ നേടി. ആന്റണിയുടെ ബ്രസീലിനായുള്ള ആദ്യ മത്സരമായിരുന്നു ഇത്. ഈ വിജയത്തോടെ ബ്രസീലിന് 9 മത്സരങ്ങളിൽ 9 വിജയവുമായി 27 പോയിന്റായി.

Previous articleകേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇന്ത്യൻ നേവിക്ക് എതിരെ
Next articleമെസ്സിയെയും അർജന്റീനയെയും പിടിച്ചുകെട്ടി പരാഗ്വേ