ഫുട്ബോൾ രാത്രികൾക്കായി ഫോർട്ട് കൊച്ചി ഒരുങ്ങുന്നു

- Advertisement -

നീണ്ട കാലത്തിനു ശേഷം ഫ്ലഡ് ലൈറ്റിൽ ഒരു ഇലവൻസ് ടൂർണമെന്റ് ഫോർട്ട് കൊച്ചിയിൽ എത്തുന്നു. വെളി ലയൺസ് ക്ലബ് നടത്തുന്ന ടൂർണമെന്റ് ഫെബ്രുവരി 24 മുതൽ ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ ആരംഭിക്കുകയാണ്. കേരളത്തിലെ പ്രമുഖരായ എട്ടു ക്ലബുകളാണ് ടൂർണമെന്റിന്റെ ഭാഗമാകുന്നത്.

എസ് ബി ഐ, സാറ്റ് തിരൂർ, എഫ് സി കേരള, കേരള പോലീസ്, എഫ് സി തൃശ്ശൂർ, കെ എസ് ഇ ബി, ഇന്ത്യൻ നേവി, കൊച്ചിൻ പോർട്ട് ട്രസ്റ്റ് എന്നീ ടീമുകളാണ് ടൂർമെന്റിൽ പങ്കെടുക്കുന്നത്. നോക്കൗട്ട് രീതിയികാകും മത്സരം നടക്കുക. കേരള പ്രീമിയർ ലീഗിൽ പങ്കെടുക്കുന്ന ക്ലബുകളാണ് ഭൂരിഭാഗവും എന്നതു കൊണ്ട് തന്നെ കേരള പ്രീമിയർ ലീഗിന് ഇടവേളയിട്ടാണ് ഈ ടൂർണമെന്റ് നടത്തുന്നത്.

എല്ലാ മത്സരങ്ങളും ഫ്ലഡ് ലൈറ്റിന് കീഴിലാകും നടക്കുക. മാർച്ച് രണ്ടിനാകും ഫൈനൽ നടക്കുക.

ഫിക്സ്ചർ;

24 ഫെബ്രുവരി – എസ് ബി ഐ vs എഫ് സി കേരള

25 ഫെബ്രുവരി – കേരള പോലീസ് vs സാറ്റ് തിരൂർ

26 ഫെബ്രുവരി – കെ എസ് ഇ ബി vs ഇന്ത്യൻ നേവി

27 ഫെബ്രുവരി – എഫ് സി തൃശ്ശൂർ vs കൊച്ചിൻ പോർട്ട്

Advertisement