കമ്പനി ഇനി ജന്മനാട്ടിലെ ക്ലബ്ബിൽ, കളിക്കാരനും പരിശീലകനുമായി പുതിയ റോൾ

മാഞ്ചസ്റ്റർ സിറ്റിയോട് വിട പറഞ്ഞതിന് പിന്നെ വിൻസന്റ് കമ്പനി പുതിയ ക്ലബ്ബ് കണ്ടെത്തി.ജന്മ ദേശമായ ബെൽജിയത്തിൽ ആൻഡർലെറ്റിന്റെ പ്ലെയർ- മാനേജർ റോളിൽ താണുണ്ടാവുമെന്ന് താരം സ്ഥിതീകരിച്ചു. ട്വിറ്ററിലൂടെ ക്ലബ്ബാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തീർത്തും അപ്രതീക്ഷിത തീരുമാനമായി ഇത്.

 

ആന്ദർലെറ്റിന് വേണ്ടി 6 വർഷം കളിച്ച കമ്പനി അവർക്കായി 103 മത്സരസങ്ങളിൽ കളിച്ചിട്ടുണ്ട്. ക്ലബ്ബിനോപ്പം 2 ലീഗ് കിരീടങ്ങളും നേടിയിട്ടുണ്ട്. ഫെയിസ്ബുക്കിൽ സിറ്റി ഫാൻസിന് വേണ്ടി തയ്യാറാക്കിയ കത്തിലും താരം താൻ പ്ലെയർ- മാനേജർ പദവിയിലാണ് ബെല്ജിയത്തിലേക്ക് മടങ്ങുന്നത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എഫ് എ കപ്പ് വിജയത്തിന് ശേഷമാണ് കമ്പനി താൻ സിറ്റി വിടുന്നതായി പ്രഖ്യാപിച്ചത്.