ഇന്ത്യ കളിക്കുന്ന ഏഷ്യാ കപ്പിലും വാർ

2019 ജനുവരിയിൽ ആരംഭിക്കുന്ന ഏഷ്യാ കപ്പ് ഫുട്ബോളിലും വാർ ഉണ്ടാകും. വീഡിയോ അസിസ്റ്റന്റ് റഫറിയിങ് സിസ്റ്റം ഏഷ്യാ കപ്പിൽ ഉപയോഗിക്കാൻ എ എഫ് സി തീരുമാനിച്ചു. ക്വാർട്ടർ ഫൈനൽ മുതൽ ഉള്ള മത്സരങ്ങളിലാകും വാർ ഉപയോഗിക്കുക. ഏഴു മത്സരങ്ങളിൽ വാർ വിധി എഴുതും. സെയ്ദ് സ്പോർട്സ് സിറ്റി, മൊഹമ്മദ് ബിൻ സെയ്ദ് സ്റ്റേഡിയം, ഹസ ബിൻ സെയ്ദ് സ്റ്റേഡിയം, അൽ മക്തൂം സ്റ്റേഡിയം എന്നീ സ്റ്റേഡിയങ്ങളിൽ ആകും വർ ഉപയോഗിക്കുക.

ഏഷ്യയിലെ റഫറിമാർ ഇപ്പോൾ തന്നെ ലോകത്തെ മികച്ചതാണെന്നും വാർ കൂടെ വരുന്നതോടെ അത് കൂടുതൽ മികവിലേക്ക് ഉയരുമെന്നും എ എഫ് സി അഭിപ്രായപ്പെട്ടു. ഇന്ത്യ അടക്കം 24 രാജ്യങ്ങൾ ആണ് ഇത്തവണ ഏഷ്യാ കപ്പിൽ പങ്കെടുക്കുന്നത്. വാർ ഏഷ്യകപ്പിന് ഉപയോഗിക്കുന്നത് യാഥാർത്ഥ്യമാക്കുന്നതിൽ ഫിഫയും ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷനും പങ്കു വെച്ച പങ്ക് വലുതാണെന്നും അതിന് കടപ്പെട്ടിരിക്കുന്നു എന്നും എ എഫ് സി ജനറൽ സെക്രട്ടറി പറഞ്ഞു.