218 റണ്‍സ് ജയം, പരമ്പര പങ്കുവെച്ച് ബംഗ്ലാദേശും സിംബാബ്‍വേയും

- Advertisement -

സിംബാബ്‍വേയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ 218 റണ്‍സ് വിജയം നേടി ബംഗ്ലാദേശ്. ജയത്തോടെ പരമ്പരയില്‍ 1-1നു സിംബാബ്‍വേയ്ക്ക് ഒപ്പമെത്തുവാന്‍ ബംഗ്ലാദേശിനു സാധിച്ചു. മത്സരത്തിലെ താരമായി മുഷ്ഫിക്കുര്‍ റഹിമും പരമ്പരയിലെ താരമായി തൈജുള്‍ ഇസ്ലാമും തിരഞ്ഞെടുക്കപ്പെട്ടു. സിംബാബ്‍വേയുടെ രണ്ടാം ഇന്നിംഗ്സ് 224 റണ്‍സില്‍ അവസാനിപ്പിച്ചാണ് മികച്ച വിജയം ബംഗ്ലാദേശ് സ്വന്തമാക്കിയത്.

നേരത്തെ സിംബാബ്‍വേയുടെ ആദ്യ ഇന്നിംഗ്സ് 304 റണ്‍സില്‍ അവസാനിച്ചിരുന്നു. 443 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ സിംബാബ്‍വേയ്ക്കായി ബ്രണ്ടന്‍ ടെയിലര്‍ 106 റണ്‍സുമായി പുറത്താകാതെ നിന്നു. ബ്രയാന്‍ ചാരി 53 റണ്‍സ് നേടി. മെഹ്ദി ഹസന്‍ ആണ് രണ്ടാം ഇന്നിംഗ്സില്‍ ബംഗ്ലാദേശ് ബൗളിംഗ് നിരയില്‍ തിളങ്ങിയത്. 5 വിക്കറ്റ് താരം നേടിയപ്പോള്‍ തൈജുല്‍ ഇസ്ലാമിനു രണ്ട് വിക്കറ്റ് ലഭിച്ചു.

സ്കോര്‍:
ബംഗ്ലാദേശ്: 522/7 decl, 224/6 decl
സിംബാബ്‍വേ: 304, 224

Advertisement