ഡച്ച് ഇതിഹാസ സ്ട്രൈക്കർ വാൻ പേഴ്സിയെ പോലെ മകൻ ഷക്വീലും ഫെയനൂർഡിലൂടെ പ്രൊഫഷണൽ ഫുട്ബോളറായി മാറുകയാണ്.ഷക്വീൽ വാൻ പേഴ്‌സി തിങ്കളാഴ്ച ഫെയ്‌നൂർഡുമായി തന്റെ ആദ്യ പ്രൊഫഷണൽ കരാർ ഒപ്പിട്ടു. റോബിൻ വാൻ പേഴ്‌സിയുടെ 15 വയസ്സുള്ള മകൻ 2025 വരെയുള്ള ഒരു കരാറാണ് ഫെയനൂർഡിൽ ഒപ്പുവെച്ചത്. വാൻ പേഴ്സി നിലവിൽ അവിടെ യൂത്ത് ടീം കോച്ചാണ്.
മുമ്പ് മാഞ്ചസ്റ്റർ സിറ്റിയുടെയും ഫെനർബചെയുടെയും അക്കാദമിയുടെ ഭാഗമായിട്ടുണ്ട് ഷക്വീൽ. ഇപ്പോൾ ഫെയ്നൂർഡ് അണ്ടർ 16 ടീമിന്റെ ക്യാപ്റ്റൻ ആണ്. 2001ൽ വാൻ പേഴ്സിയും ഫെയ്നൂർഡിൽ ആയിരുന്നു തന്റെ ആദ്യ പ്രൊഫഷണൽ കരാർ ഒപ്പുവെച്ചത്.