ഇന്ത്യൻ ഫുട്ബോളിൽ ഗോകുലം കേരള നാളെ ഒരു പുതു ചരിത്രം കൂടെ രചിക്കും

കൊല്‍ക്കത്ത: ഐ ലീഗ് ചാമ്പ്യന്‍മാരായ ഗോകുലം കേരളയുടെ പുരുഷ ടീം നാളെ ഏഷ്യൻ അരങ്ങേറ്റം നടത്തുകയാണ്. അവർ നാളെ എ.എഫ്.സി കപ്പിൽ ഐ.എസ്.എല്‍ ടീമായ എ.ടി.കെ മോഹന്‍ ബഗാനെതിരെ ഇറങ്ങും. നേരത്തെ ഗോകുലം കേരളയുടെ വനിതാ ടീമും ഇന്ത്യ പ്രതിനിധീകരിച്ച് ഏഷ്യൻ തലത്തിൽ കളിച്ചിരുന്നു. പുരുഷ ടീമും വനിതാ ടീമും ഏഷ്യൻ തലത്തിൽ കളിക്കുന്ന ആദ്യ ടീമായി ഇതോടെ ഗോകുലം കേരള മാറും.

എ എഫ് സിയുടെ വനിതാ ക്ലബ് ചാമ്പ്യൻഷിപ്പിൽ ആയിരുന്നു ഗോകുലം വനിതകൾ കളിച്ചിരുന്നത്. ഗോകുലം ആ ടൂർണമെന്റിൽ ഒരു വിജയം നേടുകയും മൂന്നാം സ്ഥാനം സ്വന്തമാക്കുകയും ചെയ്തിരുന്നു. 20220517 185825

ഐ ലീഗിൽ കഴിഞ്ഞ തവണ ചാമ്പ്യൻസ് ആയത് കൊണ്ടാണ് ഗോകുലം കേരള ഇത്തവണ എ എഫ് സി കപ്പിന് യോഗ്യത നേടിയത്. ഗ്രൂപ്പ് ഡിയിലാണ് ഗോകുലം കേരളയുടെ സ്ഥാനം. എ.ടി.കെക്ക് പുറമെ ബംഗ്ലാദേശില്‍ നിന്നുള്ള ബസുന്ധരകിങ്‌സ്, മാള്‍ഡീവ്‌സ് ക്ലബായ മസിയ സ്‌പോട്‌സ് ക്ലബ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റുള്ള ടീമുകള്‍. ഐ ലീഗ് കിരീടം സ്വന്തമാക്കിയ ഗോകുലം കേരള മികച്ച ഫോമിലാണ്. എഫ് എഫ് സി കപ്പിലും കേരളത്തിന്റെ അഭിമാനം ഉയർത്താൻ ഗോകുലത്തിന് ആകാം എന്ന് പ്രതീക്ഷിക്കാം