ടെർ സ്റ്റേഗൻ തിരികെയെത്തി

Img 20201030 002247
- Advertisement -

നീണ്ട കാലമായി പരിക്കിന്റെ പിടിയിലായിരുന്ന ബാഴ്സലോണയുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ ടെർ സ്റ്റേഗൻ തിരികെയെത്തി. താരം കഴിഞ്ഞ ദിവസം മുതൽ പരിശീലനം ആരംഭിച്ചിരിക്കുകയാണ്. അടുത്ത ആഴ്ച മുതൽ ടെർ സ്റ്റേഗൻ ആദ്യ ഇലവനിൽ തിരികെ എത്തിയേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ടെർ സ്റ്റേഗൻ പരിക്കേറ്റ് പുറത്തായത്.

ജർമ്മൻ താരത്തിന്റെ കാൽ മുട്ടിനായിരുന്നു പരിക്ക്. ശസ്ത്രക്രിയ കഴിഞ്ഞ് വരുന്നതിനാൽ കരുതലോടെ മാത്രമെ കോമാൻ ടെർ സ്റ്റേഗനെ ആദ്യ ഇലവനിൽ ഇറക്കാൻ സാധ്യതയുള്ളൂ. ടെർ സ്റ്റേഗന്റെ അഭാവത്തിൽ നെറ്റോ ആണ് ബാഴ്സലോണ വല ഇപ്പോൾ കാക്കുന്നത്.

Advertisement