മാഞ്ചസ്റ്ററിൽ വാൻ ഡെ ബീകിന് 34ആം നമ്പർ, എല്ലാം അബ്ദൽ ഹക് നൗരിക്ക് വേണ്ടി

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതുതായി എത്തിയ അയാക്സിന്റെ യുവതാരം വാൻ ഡെ ബീക് തന്റെ പുതിയ ക്ലബിൽ 34ആം നമ്പർ ജേഴ്സിയിൽ ആകും കളിക്കുക. മുൻ അയാക്സ് താരം അബ്ദൽ ഹക് നൗരിയോടുള്ള സ്നേഹം കൊണ്ടാണ് വാൻ ഡെ ബീക് 34ആം നമ്പർ ജേഴ്സി അണിയുന്നത്. അബ്ദൽ ഹഖ് നൗരി അയാക്സിൽ അണിഞ്ഞിരുന്ന ജേഴ്സി നമ്പർ ആയിരുന്നു 34. അയാക്സിൽ നൗരിക്ക് ഒപ്പം കളിച്ച് വളർന്ന താരമാണ് കാൻ ഡെ ബീക്.

അയാക്സിന്റെ യുവതാരമായിരുന്ന അബ്ദൽഹക് നൗരി കളിക്കുന്നതിനിടെ പരിക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്. നൗരിക്ക് വേണ്ടി നേരത്തെ 34ആം നമ്പർ ജേഴ്സി ആർക്കും നൽകില്ല എന്ന് അയാക്സ് ക്ലബ് തീരുമാനിച്ചിരുന്നു. മൂന്ന് സീസൺ മുമ്പ് പ്രീ സീസൺ മത്സരത്തിനിടയിൽ ആയിരുന്നു നൗരിക്ക് തലയ്ക്ക് പരിക്കേറ്റത്. ഇപ്പോഴും താരം സ്വാഭാവിക ജീവിതത്തിലേക്ക് തിരികെ വന്നിട്ടില്ല. മാസങ്ങളോളം കോമയിൽ ആയിരുന്നു നൗരി. അടുത്തിടെ ആണ് കോമയിൽ നിന്ന് പുറത്ത് വന്നത്‌ തന്റെ 20ആം വയസ്സിൽ ഫുട്ബോളിൽ നിന്ന് എന്നേക്കുമായി വിടപറയേണ്ടിയും വന്നിരുന്നു നൗരിക്ക്.

നേരത്തെ ക്ലബ് വിടാൻ ഓഫർ വന്നപ്പോൾ നൗരിക്ക് വേണ്ടി 34ആം ഡച്ച് ലീഗ് കിരീടം നേടാതെ ക്ലബ് വിടില്ല എന്ന് പറഞ്ഞ താരമായിരുന്നു വാൻ ഡെ ബീക്. ഒരു വർഷം മുമ്പ് വാൻ ഡെ ബീകും അയാക്സും 34ആം ഡച്ച് കിരീടം നേടുകയും ചെയ്തിരുന്നു.

Advertisement