യൂത്ത് ചാമ്പ്യൻസ് ലീഗിൽ യങ് ബോയ്സിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് വീഴ്ത്തി

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് സീനിയർ ടീം യങ് ബോയ്സിനെ നേരിടാൻ ഇരിക്കുന്നതിന് മുമ്പായി യൂത്ത് ലീഗിൽ രണ്ട് ടീമുകളുടെയും യുവനിര ഏറ്റുമുട്ടിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. യൂത്ത് ചാമ്പ്യൻസ് ലീഗിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്. ഇഞ്ച്വറി ടൈമിലെ പെനാൾട്ടി ആയിരുന്നു യുണൈറ്റഡ് ജയം ഉറപ്പിച്ചത്.

യുവ ഇംഗ്ലീഷ് താരം ആഞ്ചൽ ഗോമസാണ് അവസാന നിമിഷം യുണൈറ്റഡിനായി പെനാൾട്ടി സ്കോർ ചെയ്തത്. ആദ്യ പകുതിയിൽ മേസൺ ഗ്രീൻവുഡ് യുണൈറ്റഡിനായി സ്കോർ ചെയ്തിരുന്നു.

Advertisement