സംസ്ഥാന ജൂനിയർ ഫുട്ബോൾ; ടോസിന്റെ ബലത്തിൽ വയനാട് സെമിയിൽ

- Advertisement -

സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ നാടകീയതക്ക് ശേഷം വയനാട് സെമി ഫൈനലിൽ. ഇന്ന് വൈകിട്ട് കാസർഗോഡും വയനാടും പോരിന് ഇറങ്ങുമ്പോൾ ഇരുവരും പോയന്റിൽ ഗോൾഡിഫറൻസിലും അടക്കം എല്ലാത്തിലും തുല്യരായിരുന്നു. ജയിക്കുന്നവർ സെമിയിൽ എത്തുമായിരുന്ന മത്സരം 2-2 എന്ന സമനിലയിൽ അവസാനിച്ചു. അവസാന ടോസ് വേണ്ടി വന്നു ഗ്രൂപ്പ് ചാമ്പ്യന്മാരെ കണ്ടെത്താൻ.

കാസർഗോഡിനായി ജ്യോതിഷ് ഇരട്ട ഗോളുകൾ നേടി. മുഹമ്മദ് സഫ്നാദും മുന്നാ റോഷനുമാണ് വയനാടിനായി സ്കോർ ചെയ്തത്. ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിൽ പത്തനംതിട്ടയെയും ആലപ്പുഴയെയും ഇരു ടീമുകളും പരാജയപ്പെടുത്തിയിരുന്നു.

Advertisement