യുവേഫ യൂത്ത് ലീഗ്: യുണൈറ്റഡ് പ്രീ ക്വാർട്ടറിൽ

- Advertisement -

സീനിയർ ടീം തളർച്ചയുടെ ലക്ഷണം കാണിക്കുമ്പോൾ കുതിപ്പ് തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യൂത്തന്മാർ. യുവേഫ യൂത്ത് ലീഗിൽ യുണൈറ്റഡ് അണ്ടർ 19 ടീം പ്രീ ക്വാർട്ടർ ഫൈനൽ ഉറപ്പാക്കി. യങ് ബോയ്സിനെ 6-2 ന് മറികടന്നാണ് ഓൾഡ് ട്രാഫോഡിലെ ഭാവി വാഗ്ദാനങ്ങൾ അവസാന 16 ൽ ഇടം നേടിയത്. ഗ്രൂപ്പ് ജേതാക്കളായാണ് യുണൈറ്റഡ് അടുത്ത റൌണ്ട് ഉറപ്പാക്കിയത്.

ഗ്രൂപ്പ് ഘട്ടത്തിൽ യുവന്റസിനെ 4-1 നും വലൻസിയയെ 4-0 ത്തിനും തകർത്ത് കിടിലൻ ഫോമിലായിരുന്നു യുണൈറ്റഡ്. സീനിയർ ടീം യങ് ബോയ്സിനെ ഇന്ന് നേരിടാനിരിക്കെയാണ് യൂത്ത് ടീമിന്റെ പ്രകടനം. ക്രിസ്റ്റൽ പാലസിന് എതിരായ ഗോൾ രഹിത സമനിലക്ക് ശേഷമാണ് യുണൈറ്റഡ് ഇന്ന് കളിക്കാനിറങ്ങുന്നത്.

Advertisement