ഇംഗ്ലണ്ടിൽ സ്പെയിന്റെ തിരിച്ചുവരവ്

യുവേഫ നാഷൺസ് ലീഗിൽ സ്പെയിന് ജയത്തോടെ തുടക്കം. ഇന്ന് ഇംഗ്ലണ്ട് ഹോം ഗ്രൗണ്ടായ വെംബ്ലിയിൽ നടന്ന പോരിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം 2-1ന് സ്പെയിൻ ജയിച്ചു. 11ആം മിനുട്ടിൽ തന്നെ ഇംഗ്ലണ്ട് ഒരു ഗോളിന് മുന്നിൽ എത്തിയതായിരുന്നു. ഒരു മികച്ച കൗണ്ടർ അറ്റാക്കിലൂടെ ആയിരുന്നു ഇംഗ്ലീഷ് ഗോൾ. ഇടതു വിങ്ങിലൂടെ വന്ന ലൂക് ഷോ നൽകിയ ക്രോസ് റാഷ്ഫോർഡാണ് വലയിൽ എത്തിച്ചത്.

പക്ഷെ ഗോളിനോടുള്ള സ്പെയിന്റെ പ്രതികരണം പെട്ടെന്നായിരുന്നു. 13ആം മിനുട്ടിൽ തന്നെ സ്പെയിൻ ഗോൾ മടക്കി. റോഡ്രിഗീയുടെ പാസിൽ നിന്ന് സോൾ ആണ് സമനില ഗോൾ നേടിയത്. 32ആം മിനുട്ടിൽ സ്പെയിൻ ലീഡും എടുത്തു. ആദ്യ ഗോളിന് അവസരം ഒരുക്കിയ റോഡ്രിഗോ ആണ് രണ്ടാമത്തെ ഗോൾ നേടിയത്.

പരിശീലകൻ സൗത് ഗേറ്റിന്റെ കീഴിൽ വെംബ്ലി ഗ്രൗണ്ടിലെ ഇംഗ്ലണ്ട് ടീമിന്റെ ആദ്യ പരാജയമാണ് ഇത്. ഇവിടെ ഇതിനു മുമ്പ് കളിച്ച 10 കളികളിലും ഇംഗ്ലണ്ട് പരാജയം അറിഞ്ഞിരുന്നില്ല.

Previous articleസലായ്ക്ക് ഇരട്ട ഗോൾ, ഈജിപ്തിന് വൻ ജയം
Next articleയുവേഫ നേഷൻസ് ലീഗിനിടെ യുവന്റസ് താരത്തിന് പരിക്ക്