സലായ്ക്ക് ഇരട്ട ഗോൾ, ഈജിപ്തിന് വൻ ജയം

സലായുടെ മികവിൽ ഈജിപ്തിന് വൻ ജയം. ഇന്ന് ആഫ്രിക്കൻ നാഷൺസ് കപ്പിന്റെ യോഗ്യതാ റൗണ്ടിൽ നൈജറിനെ നേരിട്ട ഈജിപ്ത് എതിരില്ലാത്ത ആറു ഗോളുകൾക്കാണ് വിജയിച്ചത്. പരിശീലകൻ അഗ്യീറോയുടെ കീഴിലെ ഈജിപ്തിന്റെ ആദ്യ മത്സരമായിരുന്നു ഇത്. സൂപ്പർ താരം സല ഇന്ന് ഇരട്ട ഗോളുമായി തിളങ്ങി. 29ആം മിനുട്ടിലും 86ആം മിനുട്ടിലുമായിരുന്നു സലയുടെ ഗോളുകൾ.

സലയെ കൂടാതെ അയ്മൻ അഷ്റഫ്, മൊഹ്സൻ, സലാ മൊഹ്സൻ, എൽ നേനി എന്നിവരും ഇന്ന് ഗോൾ നേടി‌. സലാ ഇന്നത്തെ ഇരട്ട ഗോളുകളോടെ ഈജിപ്തിനായുള്ള തന്റെ ഗോൾ നേട്ടം 37 ആക്കി. യോഗ്യതാ റൗണ്ടിൽ ആദ്യ മത്സരത്തിൽ ടുണീഷ്യയോട് അപ്രതീക്ഷിത തോൽവി വഴങ്ങേണ്ടി വന്നിരുന്ന ഈജിപ്തിന് ഇന്നത്തെ വിജയം അത്യാവശ്യമായിരുന്നു.

Previous articleസൗഹൃദ മത്സരത്തിൽ മിലാന് ജയം
Next articleഇംഗ്ലണ്ടിൽ സ്പെയിന്റെ തിരിച്ചുവരവ്