യുവേഫ നേഷൻസ് ലീഗിനിടെ യുവന്റസ് താരത്തിന് പരിക്ക്

യുവന്റസിന്റെ മധ്യനിര താരം മാർലെം പിയാനിച്ചിന് പരിക്ക്. യുവേഫ നേഷൻസ് ലീഗ് മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ചാമ്പ്യൻസ് ലീഗ് തുടങ്ങാനിരിക്കെ പിയാനിച്ചിന് പരിക്കേറ്റത് യുവന്റസ് ക്യാമ്പിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പരിക്കിന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

ബോസ്നിയ ആൻഡ് ഹെർസിഗോവിനയുടെ താരമായ പിയാനിച്ച് നോർത്തേൺ അയർലൻഡുമായുള്ള മത്സരത്തിനിടെയാണ് പരിക്കേറ്റ കളം വിട്ടത്. സീരി എ യിൽ നിലവിലെ രണ്ടാം സ്ഥാനക്കാരായ സസുവോളോയോടാണ് ചാമ്പ്യന്മാരായ യുവന്റസ് ഏറ്റുമുട്ടേണ്ടത്. മൂന്നു ദിവസത്തിന് ശേഷം ചാമ്പ്യൻസ് ലീഗിൽ കരുത്തരായ വലൻസിയയെയും യുവന്റസ് നേരിടേണ്ടതുണ്ട്.

Previous articleഇംഗ്ലണ്ടിൽ സ്പെയിന്റെ തിരിച്ചുവരവ്
Next articleമാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലൂക് ഷോയ്ക്ക് മത്സരത്തിനിടെ തലയ്ക്ക് പരിക്ക്