യുവേഫയുടെ മികച്ച താരം!! മെസ്സി, റൊണാൾഡോ, വാൻ ഡൈക് പോരാട്ടം

കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനായുള്ള നോമിനേഷൻ യുവേഫ പ്രഖ്യാപിച്ചു. യൂറോപ്പിൽ കളിച്ചവരിൽ ഏറ്റവും മികച്ച മൂന്ന് താരങ്ങളുടെ ഷോർട്ട് ലിസ്റ്റ് ആണ് ഇപ്പോൾ യുവേഫ പ്രഖ്യാപിച്ചിരിക്കുന്നത്. ബാഴ്സലോണ താരം ലയണൽ മെസ്സി, യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ലിവർപൂൾ താരം വാൻ ഡൈക് എന്നിവരാണ് ഷോർട്ട് ലിസ്റ്റിൽ ഉള്ളത്. വോട്ടെടുപ്പിന് ശേഷം ഓഗസ്റ്റ് 29ന് വിജയികളെ പ്രഖ്യാപിക്കും.

കഴിഞ്ഞ സീസണിലെ യൂറോപ്യൻ ടോപ്പ് സ്കോറർ ആയിരുന്നു മെസ്സി. ബാഴ്സലോണക്ക് ഒപ്പം ലാലിഗ കിരീടവും മെസ്സി നേടി. യുവന്റസിന്റെ ടോപ് സ്കോറർ ആയിരുന്ന റൊണാൾഡോ ഇറ്റാലിയൻ ലീഗ് കിരീടവും ഒപ്പം പോർച്ചുഗലിനൊപ്പം നാഷൺസ് ലീഗ് കിരീടവും നേടിയിരുന്നു. ലിവർപൂളിനൊപ്പം ചാമ്പ്യൻസ് ലീഗ് നേടിയാണ് വാൻ ഡൈക് ഷോർട്ട് ലിസ്റ്റിൽ എത്തിയത്.

Previous articleരണ്ട് വിക്കറ്റ് നഷ്ടത്തിന് ശേഷം തിരിച്ചുവരവിന്റെ പാതയില്‍ ഇംഗ്ലണ്ട്
Next articleചെൻഗീസ് ഉണ്ടറിന് റോമയിൽ പുതിയ കരാർ!!