“അത്ഭുതങ്ങൾ സംഭവിച്ചാലെ ഇനി തുർക്കിക്ക് രക്ഷയുള്ളൂ”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

തുർക്കി നോക്കൗട്ട് റൗണ്ടിലേക്ക് കടക്കണം എങ്കിൽ ഇനി അത്ഭുതങ്ങൾ നടക്കണം എന്ന് തുർക്കി പരിശീലകൻ സെനോൽ ഗുൺസ്. ആദ്യ രണ്ടു മത്സരങ്ങളിലെയും തുർക്കിയുടെ പ്രകടനം ദയനീയമായിരുന്നു എന്നും കോച്ച് പറഞ്ഞു. ഇന്ന് അവസാന മത്സരത്തിൽ സ്വിറ്റ്സർലാന്റിനെ നേരിടാൻ ഇരിക്കുകയാണ് തുർക്കി. തങ്ങൾക്ക് പൂജ്യം പോയിന്റും പൂജ്യം ഗോളുകളുമാണ് ഉള്ളത് എന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പ്രതീക്ഷകൾക്ക് ഒത്ത് ഉയരാത്തതിന് തങ്ങളോട് എല്ലാവരും ക്ഷമിക്കണം എന്നും ഗുൺസ് പറഞ്ഞു.

“ഇറ്റലിക്കെതിരായ ആദ്യ മത്സരത്തിന് ശേഷം ഇത് ലോകാവസാനമാണെന്ന് തോന്നി, രണ്ടാമത്തെ മത്സരത്തിൽ വെയിൽസിന് എതിരെ ആ ക്ഷീണം തീർക്കാമായിരുന്നു. പക്ഷെ അതും കഴിഞ്ഞില്ല” ഗുൺസ് പറഞ്ഞു.

“ഇപ്പോൾ തുർക്കി അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രം പ്രീക്വാർട്ടറിൽ എത്തുന്ന അവസ്ഥയിലാണ് ഉള്ളത്. ഇറ്റലിക്കെതിരെ തോൽക്കുന്നത് വളരെ സാധാരണയാൺ , പക്ഷേ വെയിൽസിനെതിരെ തോറ്റാൽ പിന്നെ ഒരു സാധ്യതയും ഇല്ല” ഗുൺസ് പറഞ്ഞു. ഇന്ന് ടീമിന്റെ എല്ലാം നൽകുകയാണ് ഉദ്ദേശം എന്നും പരമാവധി തുർക്കി പരിശ്രമിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.