ഇനിയും നാലോളം സൈനിംഗ് ബാഴ്സലോണ നടത്തും എന്ന് ലപോർട

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ മെംഫിസ് ഡിപായുടെ ട്രാൻസ്ഫർ പൂർത്തിയാക്കിയ ബാഴ്സലോണ ഇനിയും ട്രാൻസ്ഫറുകൾ നടത്തും എന്ന് ലപോർടെ. ഇതിനകം ബാഴ്സലോണ നാലു ട്രാൻസ്ഫറുകൾ നടത്തി കഴിഞ്ഞു. മെഫിസ് ഡിപായ്, സെർജിയോ അഗ്വേറോ, എറിക് ഗാർസിയ, എമേഴ്സൺ എന്നിവരെയാണ് ബാഴ്സലോണ ഇതിനകം സൈൻ ചെയ്തത്. ഇതിൽ എമേഴ്സൺ ഒഴികെ ബാക്കി മൂന്നു ട്രാൻസ്ഫറുകളും ഫ്രീ ട്രാൻസ്ഫർ ആയിരുന്നു.

ഈ സൈനിംഗുകൾക്ക് പുറമെ നാലോളം പുതിയ താരങ്ങളെ കൂടെ ബാഴ്സലോണ സൈൻ ചെയ്യും എന്നും ലപോർടെ പറഞ്ഞു. ടീം ശക്തമാക്കേണ്ടതുണ്ട് എന്നും കിരീടങ്ങൾക്ക് ആയി പോരാടേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ബാഴ്സലോണയുടെ സാമ്പത്തിക സ്ഥിതി താൻ പ്രതീക്ഷിച്ചതിനേക്കാളും മോശമാണെന്ന് പറഞ്ഞ ലപോർട താരങ്ങളുടെ വേതനം കുറക്കാനുള്ള നടപടികളിലേക്ക് ക്ലബ് കടക്കും എന്നും സൂചനകൾ നൽകി.