മൂന്നാമതൊരു യൂറോപ്പ്യൻ ടൂർണമെന്റുമായി യുവേഫ

- Advertisement -

മൂന്നാമതൊരു യൂറോപ്പ്യൻ ടൂർണമെന്റുമായി യൂറോപ്പ്യൻ ഗവേണിങ് ബോഡിയായ യുവേഫ വരുന്നു. 2021-22 സീസൺ മുതൽ 32 ടീമുകളുമായി മൂന്നാമതൊരു ടൂർണമെന്റ് ഉണ്ടാക്കുമെന്നാണ് യുവേഫ സ്ഥിതികരിച്ചത്. നിലവിൽ ചാമ്പ്യൻസ് ലീഗും യൂറോപ്പ ലീഗുമാണ് യുവേഫ നടത്തുന്ന എലൈറ്റ് യൂറോപ്പ്യൻ കോമ്പറ്റിഷനുകൾ.

ഇതോടു കൂടി യുവേഫയുടെ ചാംപ്യൻഷിപ്പുകളിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 96 ആകും. ഓരോ ചാമ്പ്യൻഷിപ്പിലും 32 ടീമുകൾ വീതമാണ് പങ്കെടുക്കുക. ടൂര്ണമെന്റിനെക്കുറിച്ചുള്ള കൊടുത്താൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാകും.

Advertisement