അണ്ടർ 19 ഏഷ്യൻ കപ്പ് യോഗ്യത, മൂന്നാം മത്സരത്തിലും ഇന്ത്യക്ക് തോൽവി

എ എഫ് സി അണ്ടർ 19 ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ റൗണ്ടിലേക്ക് കടക്കാമെന്ന ഇന്ത്യ പ്രതീക്ഷകൾ അവസാനിച്ചു. ഇന്ന് യോഗ്യതാ റൗണ്ട് മത്സരത്തിൽ ഗ്രൂപ്പിലെ മൂന്നമ്മ് മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടു. ഇന്ന് അഫ്ഗാനിസ്താന്റെ കയ്യിൽ നിന്നാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ഇന്ന് ഇന്ത്യയുടെ തോൽവി.

ആദ്യ രണ്ടു മത്സരങ്ങളിലും ഇന്ത്യ ഇതുപോലെ ദയനീയമായി പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ മത്സരത്തിൽ സൗദി അറേബ്യക്ക് എതിരെ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ പരാജയം‌. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഉസ്ബെക്കിസ്ഥാനോടും ഇന്ത്യ പരാജയപ്പെട്ടിരുന്നു.

Previous articleഇന്ത്യയെ ബാറ്റിംഗിനയച്ച് ബംഗ്ലാദേശ്
Next articleബെംഗളൂരു ഗോളടി തുടങ്ങി, ആദ്യ പകുതിയിൽ മുന്നിൽ