ബെംഗളൂരു ഗോളടി തുടങ്ങി, ആദ്യ പകുതിയിൽ മുന്നിൽ

ഐ എസ് എല്ലിൽ ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്ന് ആകെ ഒരു ഗോൾ മാത്രം നേടാൻ ആയിരുന്ന ബെംഗളൂരു എഫ് സി അവരുടെ ഗോളടി ഫോമിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ്. ഇന്ന് കണ്ടീരവ സ്റ്റേഡിയത്തിൽ ചെന്നൈയിനെ നേരിടുന്ന ബെംഗളൂരു എഫ് സി ആദ്യ പകുതിയിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിൽ നിൽക്കുകയാണ്.

എറിക് പാർതാലുവും സുനിൽ ഛേത്രിയുമാണ് ബെംഗളൂരു എഫ് സിക്കായി ഗോളുകൾ നേടിയത്. 14ആം മിനുട്ടിൽ ഒരു കോർണറിൽ നിന്നായിരുന്നു പാർതാലുവിന്റെ ഗോൾ. ദിമാസ് ദെൽഗോഡോയുടെ കോർണർ പാർതാലു വലയുക് എത്തിക്കുകയായിരുന്നു. 25ആം മിനുട്ടിൽ ആയിരുന്നു ഛേത്രിയുടെ ഗോൾ. അഗസ്റ്റോയുടെ പാസിൽ നിന്നായിരുന്നു ഛേത്രിയുടെ ഗോൾ.

Previous articleഅണ്ടർ 19 ഏഷ്യൻ കപ്പ് യോഗ്യത, മൂന്നാം മത്സരത്തിലും ഇന്ത്യക്ക് തോൽവി
Next articleബംഗ്ലാദേശിന്റെ നടുവൊടിച്ച് ശ്രേയസ് അയ്യരും രാഹുലും, ഇന്ത്യക്ക് മികച്ച സ്കോർ