എ എഫ് സി അണ്ടർ 19 യോഗ്യതാ മത്സരം, ഇന്ത്യക്ക് കടുപ്പമേറിയ ഗ്രൂപ്പ്

- Advertisement -

എ എഫ് സി അണ്ടർ 19 ചാമ്പ്യൻഷിപ്പിനായുള്ള യോഗ്യതാ റൗണ്ട് മത്സരങ്ങൾക്കുള്ള ഗ്രൂപ്പുകൾ തീരുമാനമായി. ഇന്ത്യ ശക്തമായ ഗ്രൂപ്പിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഗ്രൂപ്പ് എഫിൽ സൗദി അറേബ്യ, ഉസ്ബെകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവരാണ് ഇന്ത്യക്ക് ഒപ്പം ഉള്ളത്. സൗദി അറേബ്യ ആകും യോഗ്യതാ മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കുക. നവംബർ ആദ്യ വാരമാകും യോഗ്യതാ മത്സരങ്ങൾ നടക്കുക

ഇന്ത്യക്ക് ലഭിച്ചത് വിഷമം ഏറെയുള്ള ഗ്രൂപ്പ് ആണെന്ന് പരിശീലകൻ ഫ്ലോയിഡ് പിന്റോ പറഞ്ഞു. എന്നാൽ ഐലീഗിൽ കളിച്ച് പരിചയമുള്ള താരങ്ങൾ ആയതിനാൽ യോഗ്യതാ റൗണ്ട് കടക്കാൻ കഴിയും എന്ന് പിന്റോ ആത്മവിശ്വാസം പ്രകടിപ്പിച്ചു. യോഗ്യത നേടണമെങ്കിൽ ഈ ഗ്രൂപ്പിന്റെ തലപ്പത്ത് തന്നെ എത്തണം എന്നും പിന്റോ പറഞ്ഞു. 2017ലും ഇന്ത്യയുടെ ഗ്രൂപ്പിൽ സൗദി അറേബ്യ ഉണ്ടായിരുന്നു. അന്ന് ഇന്ത്യക്ക് യോഗ്യതാ റൗണ്ട് കടക്കാൻ ആയിരുന്നില്ല.

Advertisement